SEARCH


Kasargod Cheemeni Sree Vishnumurthy Kshetram (ചീമേനി ശ്രീ വിഷ്നുമൂർത്തി ക്ഷേത്രം)

Course Image
കാവ് വിവരണം/ABOUT KAVU


May 4-15
Medam 21-Edavam 1
Chemeni Mundya
ഉത്തരകേരളത്തിലെ ഗുരുവായൂർ എന്ന പേരിൽ പ്രസിദ്ധമായ ക്ഷേത്രമാണ് ചീമേനി ശ്രീ വിഷ്നുമൂർത്തി ക്ഷേത്രം.ഏകദേശം 200 വർഷത്തിലെറെ പഴക്കമുള്ള ക്ഷേത്രമാണ് ‘ചീമേനി മുണ്ട്യ‘ എന്ന പേരിൽ അറിയപ്പെടുന്ന ചീമേനി വിഷ്നുമൂർത്തി ക്ഷേത്രം.മണിയാണി (യാദവ) സമുദായം നടത്തിവരുന്ന ഏക മുണ്ട്യക്കാവാണ്.ചീമേനി മുണ്ട്യ.വിഷഹാരി കൂടിയായ ശ്രീവിഷ്ണുമൂർത്തിയും ശ്രീ രക്തചാമുണ്ഡേശ്വരിയുമാണ് ഇവിടുത്തെ പ്രധാന ആരാധന മൂർത്തികൾ.വിഗ്രഹ പ്രതിഷ്ഠയില്ലാത്ത അപൂർവ്വം തെയ്യക്ഷേത്രങ്ങളിലൊന്നാണ് ചീമേനി മുണ്ട്യ. വിഷഹാരിയായ ശ്രീ വിഷ്ണുമൂർത്തിയെക്കണ്ട് സങ്കടമുണർത്തിച്ച് അനുഗ്രഹമെറ്റുവാങ്ങാൻ മംഗലാപുരം,കുടക്,കാസറഗോഡ്, കണ്ണൂർ എന്നീ ജില്ലകളിൽ നിന്നും നിരവധി ഭക്തജനങ്ങൾ ഇവിടെക്ക് എത്തിചേരുന്നു.നീലേശ്വരം രാജാവിന്റെ കല്പനയാൽ പാരമ്പര്യമായി പൊതാവൂരിലെ കിഴക്കേപ്പുറത്ത് അള്ളോടൻ ആചാരക്കാരാണ് ഇവിടുത്തെ കോലധാരികൾ.ഭജനമിരിക്കൽ എന്ന പ്രത്യേക ചടങ്ങ് നടക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ്ചീമേനി മുണ്ട്യ.ശാരീരികവും മാനസികവുമായ സൌക്യത്തിനും ത്വക്ക് രോഗങ്ങൾക്കുള്ള പ്രതിവിധിയായും,വിഷബാധയ്ക്കുള്ള ആശ്വാസത്തിനും സന്താനലബ്ധിക്കും മറ്റ് ഉദ്ദിഷ്ടകാര്യങ്ങളുടെ പ്രാപ്തിക്കുമായി ക്ഷേത്രത്തിൽ തന്നെ താമസിക്കുന്നു.3,5,7 ദിവസങ്ങളായാണ് ഭജനമിരിക്കുന്നത്.അവസാനദിവസം അടിയന്തിര സമയത്ത് ക്ഷേത്രനടയിൽ നിന്നും മഞ്ഞൾ പ്രസാദം ഇളനീരിൽ ചേർത്ത് കഴിക്കുന്ന കട്ടിയിറക്കലോടെ ഭജനം അവസാനിക്കുന്നു.
കളിയാട്ട മഹോത്സവം.: ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവം എല്ലാ വർഷവും മേടം 21 മുതൽ എടവം 1 വരെ 11 ദിവസങ്ങളിലായി നടക്കുന്നു.മേടം 21 ന് കലവറ നിറക്കൽ ചടങ്ങ് നടത്തുന്നു. തുടർന്ന് അന്തിത്തിരിയന്മാർ നടതുറക്കുന്നതോടെ ഉത്സവം ആരംഭിക്കുന്നു.
തുടങ്ങൽ പ്രസ്തുത ദിവസം വൈകുന്നേരം 6.30ന് അള്ളടവനും കോലധാരികളും ക്ഷേത്ര കാരണവന്മാരുടെയും ആചാരക്കാരുടെയും സമ്മതം വാങ്ങിച്ച് ഭക്തജനങ്ങളെ അറിയിക്കുന്ന ചടങ്ങാണിത്. തോറ്റങ്ങൾ വിഷ്ണുമൂർത്തിയുടെയും രക്തചാമുണ്ഡിയുടെയും തോറ്റങ്ങൾ രാത്രി 8 മണി മുതൽ ആർമ്ഭിക്കുന്നു.ആദ്യം വിഷ്ണുമൂർത്തി തോറ്റം അരങ്ങിലെത്തുന്നു.ഏകദേശം 2 മണിക്കൂറോളം തോറ്റത്തിന്റെ ദർശനം ഉണ്ടായിരിക്കും.തുടർന്ന് രക്തചാമുണ്ഡിയുടെ തോറ്റവും അരങ്ങിലെത്തുന്നു.രാത്രി 11 മണിക്ക് രക്തചാമുണ്ഡിയും 1 മണിക്ക് വിഷ്ണുമൂർത്തിയും ഭക്തജനങ്ങൾക്ക് ദർശനം നൽകുന്നു.വിഷ്ണുമൂർത്തീക്കാണ് ഭക്തജനങ്ങൾ തുലാഭാരം നേർച്ച സമർപ്പിക്കുന്നത്. ആദ്യ ദിവസത്തെ തെയ്യം മേടം 22 ന് പകലാണ് നടത്തുന്നത്.രാവിലെ 9മണിക്ക് രക്തചാമുണ്ഡിയും 12 മണിക്ക് വിഷ്ണുമൂർത്തിയും പുറപ്പെടുന്നു.വിഷ്ണുമൂർത്തി വൈകുന്നേരം 4 മണിക്ക് അവസാനിക്കുന്നു.കളിയാട്ടത്തിന്റെ അവസാന നാളായ എടവം 1 ന് രാവിലെ 9 മണിക്ക് രക്തചാമുണ്ഡി അരങ്ങിലെത്തുന്നു.1 മണിക്ക് വിഷ്ണുമൂർത്തി ഭക്തജനങ്ങളുടെ ‘ഹരിനാരായണ…ഹരിഗോവിന്ദാ….വിളികളുടെയും പുഷ്പങ്ങളുടെയും അരിയാരാധനയോടും അരങ്ങിലെത്തുന്നു.പാതിരാ നേരത്ത് പരദേവത ദേശവാസികളെയും വന്നു ചേർന്ന അന്ന്യദേശക്കാരുടെയും ഭാഗ്യത്തെ വിശേഷിച്ചു ചൊല്ലി പിരിയുന്ന വികാരനിർഭരമായ രംഗത്തോടുകൂടി തെയ്യം അവസാനിക്കുന്നു.





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848